Chief Minister Pinarayi Vijayan smuggled foreign currency, says Swapna Suresh | KeralaKaumudi

Chief Minister Pinarayi Vijayan smuggled foreign currency, says Swapna Suresh | KeralaKaumudi

മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് മൊഴി നല്‍കിയതായി കസ്റ്റംസ്. കോണ്‍സുല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്ന സുരേഷും മൊഴി നല്‍കി. 2017ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിലാണ് ഈ വിവരങ്ങള്‍. മുഖ്യമന്ത്രിക്കായി ഡോളര്‍ അടങ്ങിയ പാക്കറ്റ് സരിതിനു നല്‍കിയത് ശിവശങ്കറാണ്. സരിത് കോണ്‍സുലേറ്റില്‍ ഏല്‍പിക്കുന്നതിനു മുമ്പ് പൊതി സ്‌കാന്‍ ചെയ്തു. ഡോളര്‍ കണ്ടതായി സരിത് തന്നോടു പറഞ്ഞെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി.
ഡോളർ കടത്തകേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി പ്രതികൾക്ക് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കണ്ടെത്തലുകൾ ഒന്നൊന്നായി വിവരിക്കുന്നത്. കോൺസലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്.മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് സ്വപ്ന സരേഷ് തന്നെ വിളിച്ചത്. വിദേശത്തേക്ക് കൊ്ണ്ടപോകേണ്ട ഒരു പാക്കറ്റ് എടുക്കാൻ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റിൽ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിർദേശം. സെക്രട്ടറേയറ്റിൽ പോയി ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ ഹരികൃഷ്ണനിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പാക്കറ്റ് കോൺസലേറ്റിൽ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാൻ കൗതുകം തോന്നി. കോൺസലേറ്റിൽ സ്‌കാനറിൽ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളിൽ കെട്ടുകണക്കിന് പണമായിരുന്നു എന്നാണ് സരിത്തിന്റെ മൊഴി. ഇക്കാര്യം അപ്പോൾത്തന്നെ താൻ സ്വപ്നയെ അറിയിച്ചു. സ്വപ്നയുടെ നി!*!ർദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിൻ അറ്റാഷേയെ ഏൽപ്പിച്ചു. അദ്ദേഹമാണ് കോൺസൽ ജനറലിന്റെ നിർദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറൻ യു എ ഇയിലേക്ക് കൊണ്ടപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ ഫ്ളാറ്റിൽപോയി പണമടങ്ങിയ ബാഗ് കൈപ്പറ്റിയതും സംബന്ധിച്ചു സരിത്തിന്റെ മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ സമാനമായ രീതിയിൽ സ്വപ്ന നൽകിയ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.

#DollarSmuggling #SwapnaSuresh #KeralaKaumudinews

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments