21ാം നൂറ്റാണ്ടിലെ ജനാധിപത്യത്തിന്റെ സൂപ്പര്‍ പവര്‍ ഇന്ത്യയാണെന്നും ചൈന യുദ്ധക്കൊതിയനാണെന്നും തുറന്നടിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച സുഹൃത്ത് യുദ്ധക്കൊതിയനായ ചൈനയല്ല മറിച്ച് ഇന്ത്യ മാത്രമാണെന്ന് ടോണി അബോട്ട് ചൂണ്ടിക്കാട്ടി. 'യുദ്ധക്കൊതിയനായ ചൈനയ്ക്ക് പകരം വിവേകശാലിയായ ഇന്ത്യ' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് അബോട്ട് ഇന്ത്യയുടെ പ്രാധാന്യം എടുത്തുപറഞ്ഞത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ഇന്ത്യയാണെന്ന് അബോട്ട് ലേഖനത്തിലൂടെ ഉറപ്പിച്ച് പറയുന്നു. ചൈനയുടെ സത്യസന്ധമല്ലാത്ത എല്ലാ തന്ത്രങ്ങളേയും തുറന്നുകാട്ടുന്ന വാക്കുകളാണ് അബോട്ടിന്റെ ലേഖനത്തിലുടനീളമുള്ളത്. ആഗോള സാമ്പത്തിക മേഖല തുറന്നിട്ടത് സമര്‍ത്ഥമായി ചൈന ഉപയോഗിച്ചു. കമ്യൂണിസ്റ്റ് ചൈന അവരുടെ സൈനിക ആധിപത്യം വ്യാപാരത്തിലൂടെ പല രാജ്യങ്ങളിലും നടപ്പാക്കിയെന്ന് ഉദാഹരണ സഹിതം അബോട്ട് ലേഖനത്തില്‍ വിശദീകരിക്കുന്നു. നിലവില്‍ ഓസ്‌ട്രേലിയുടെ വാണിജ്യ വിഭാഗം പ്രത്യേക പ്രതിനിധിയാണ് അബോട്ട്. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്നതിന് തൊട്ടുമുമ്പാണ് അബോട്ട് ചൈനയുടെ പ്രതിരോധ വാണിജ്യമേഖലയിലെ അധിനിവേശ സ്വഭാവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്
#keralakaumudinews #tonyabbott #worldnews
0 Comments