ആനകളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകള്‍ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ മനം നിറയ്ക്കുന്ന ഒരു സംഭവമാണ് കെനിയയില്‍ നടന്നത്. കെനിയയിലെ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് എന്ന മൃഗസംരക്ഷണ കേന്ദ്രത്തില്‍നിന്നും വനത്തിലേക്ക് തുറന്ന വിട്ട ഒരു ആനയാണ് തന്നെ പരിചരിച്ചിരുന്ന വ്യക്തിയെ തേടി പിന്നീട് മടങ്ങിയത്തിയത്. കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് അനാഥരായ ആനക്കുട്ടികളെ വനത്തില്‍നിന്നും രക്ഷിച്ച് പരിപാലിച്ചു വളര്‍ത്തിയ ശേഷം വനത്തിലേക്ക് തന്നെ തിരികെ വിടുകയാണ് ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ചെയ്യുന്നത്. ഇങ്ങനെ വളര്‍ത്തിയ പിടിയാനകളില്‍ ഒന്നാണ് പ്രധാന പരിചാരകനായ ബെഞ്ചമിനെ തേടി പിന്നീടെത്തിയത്. ബെഞ്ചമിനോട് 'ഹലോ' പറയാനെത്തിയ ആന എന്ന അടിക്കുറിപ്പോടെ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
#SheldrickWildLifeSanctuary #NatureandWildLife #KeralaKaumudinews
0 Comments