Idukki dam opened; Extreme caution advised

Idukki dam opened; Extreme caution advised

ഇടുക്കി അണക്കെട്ട് തുറന്നു... കുത്തിയൊലിച്ച് പെരുവെള്ളം, അതിജാഗ്രത

ദുരിതാശ്വാസ ക്യാംപുകള്‍ക്കായി സ്‌കൂള്‍ കെട്ടിടങ്ങള്‍ ഏറ്റെടുത്തു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലെ 64 കുടുംബങ്ങളിലെ 222 പേരെ മാറ്റിപ്പാര്‍പ്പിക്കും.തങ്കമണി വില്ലേജില്‍ 8 കുടുംബങ്ങളിലെ 21 പേരെയും ഉപ്പുതോട്ടില്‍ 5 കുടുംബങ്ങളിലെ 15 പേരെയും വാത്തിക്കുടിയിലെ 4 കുടുംബങ്ങളെയും കഞ്ഞിക്കുഴിയില്‍ 8 കുടുംബങ്ങളെയും ഇടുക്കി വില്ലേജിലെ 39 കുടുംബങ്ങളെയുമാണു മാറ്റിപ്പാര്‍പ്പിക്കുക. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യു വകുപ്പുകളും സജ്ജമാണ്.ഇടുക്കി പദ്ധതിയുടെ കീഴില്‍ 3 അണക്കെട്ടുകളാണുള്ളത്; ഇടുക്കി, ചെറുതോണി, കുളമാവ്. ഇടുക്കി, കുളമാവ് അണക്കെട്ടുകള്‍ക്ക് ഷട്ടറുകളില്ല. ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളില്‍ 3 എണ്ണമാണ് ഇന്നു തുറക്കുക. 2018ല്‍ അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നിരുന്നു. 30 ദിവസത്തിനു ശേഷമാണ് അന്ന് ഷട്ടറുകള്‍ അടച്ചത്. 1981 ഒക്ടോബറിലും 1992 ഒക്ടോബറിലും ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയാല്‍ ഒരു സെക്കന്‍ഡില്‍ 1,875 രൂപയുടെ നഷ്ടമാണു കെഎസ്ഇബിക്ക് ഉണ്ടാകുക.

#IdukkiDam #DamOpened #KeralaKaumudinews

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments